Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Binoy Viswam

കേരളത്തോട് കടുത്ത അവഗണന; ധ​ന​മ​ന്ത്രി​ക്ക് പോ​ലും ബോ​റ​ടി​ച്ച ബ​ജ​റ്റ്: ഷാ​ഫി പ​റ​മ്പി​ൽ എം​പി

ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. ധ​ന​മ​ന്ത്രി​ക്ക് പോ​ലും ബോ​റ​ടി​ച്ച ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ഷാ​ഫി വി​മ​ര്‍​ശി​ച്ചു. ന​ല്ല മു​ദ്രാ​വാ​ക്യ​ങ്ങ​ൾ പോ​ലും സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന​ത്തി​ന് ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

"കേ​ര​ള​ത്തോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് കാ​ട്ടി​യി​രി​ക്കു​ന്ന​ത്. ആ​മ​യു​ടെ വേ​ഗ​ത്തി​ൽ മാ​ത്രം മ​തി കേ​ര​ള​ത്തി​ന്‍റെ വി​ക​സ​നം എ​ന്ന​താ​ണ് കേ​ന്ദ്ര രീ​തി. എ​യിം​സും അ​തി​വേ​ഗ റെ​യി​ലും അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ ഒ​ന്നും കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ചി​ല്ല.'-​ഷാ​ഫി വി​മ​ർ​ശി​ച്ചു.

ബ​ജ​റ്റി​നെ വി​മ​ർ​ശി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും രം​ഗ​ത്തെ​ത്തി. കേ​ന്ദ്ര ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തെ അ​വ​ഗ​ണി​ച്ചെ​ന്നാ​ണ് ബി​നോ​യ് വി​ശ്വം പ്ര​തി​ക​രി​ച്ച​ത്.

പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ബ​ജ​റ്റി​ലു​ള്ള​ത്. യു​വ​ശ​ക്തി ബ​ജ​റ്റ് എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ തൊ​ഴി​ൽ ഇ​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ഇ​ല്ല. അം​ബാ​നി, അ​ദാ​നി കോ​ർ​പ​റേ​റ്റ് ബ​ജ​റ്റാ​ണ് കേ​ന്ദ്രം അ​വ​ത​രി​പ്പി​ച്ച​ത്.

കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു. പാ​ലം ക​ട​ക്കു​മ്പോ​ൾ നാ​രാ​യ​ണ പി​ന്നെ കൂ​രാ​യ​ണ എ​ന്ന രീ​തി​യി​ലാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ പെ​രു​മാ​റു​ന്ന​തെ​ന്നും കു​ത്ത​ക​ളു​ടെ കൊ​ള്ള​ക്ക് കു​ട​പി​ടി​ക്കു​ന്ന ബ​ജ​റ്റാ​ണെ​ന്നും ബി​നോ​യ് വി​ശ്വം കു​റ്റ​പ്പെ​ടു​ത്തി.

Kerala

പു​ന​ർ​ജ​നി കേ​സ്: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കാ​ണി​ക്കു​ന്ന അ​ങ്ക​ലാ​പ്പ് എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​കു​മെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: പു​ന​ർ​ജ​നി ക്ര​മ​ക്കേ​ടി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. പു​ന​ർ​ജ​നി പ​ദ്ധ​തി അ​ന്വേ​ഷ​ണം എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കാ​ണി​ക്കു​ന്ന അ​ങ്ക​ലാ​പ്പി​ന്‍റെ അ​ർ​ഥം എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​കു​മെ​ന്ന് ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

കാ​ൽ നൂ​റ്റാ​ണ്ട് കാ​ലം പ​റ​വൂ​രി​ലെ എം​എ​ൽ​എ ആ​യി​രു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് അ​വി​ടെ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി ജ​ന​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം പ​റ​യാ​ൻ വി​ഷ​മി​ക്കു​ക​യാ​ണെ​ന്ന് ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. പു​ന​ർ​ജ​നി അ​ന്വേ​ഷ​ണം കൂ​ടി വ​രു​മ്പോ​ൾ വി​ഡി സ​തീ​ശ​ന്‍റെ ആ​ശ​ങ്ക ഇ​ര​ട്ടി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ബി​നോ​യ് വി​ശ്വം കു​റ്റ​പ്പെ​ടു​ത്തി.

ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ എ​ല്ലാം മാ​റ്റി​വ​ച്ച് എ​ല്ലാ ഗ​ണ​ത്തി​ലും പെ​ട്ട നേ​താ​ക്ക​ളെ ത​നി​ക്ക് ചു​റ്റും നി​ർ​ത്താ​ൻ അ​ദ്ദേ​ഹം കാ​ണി​ക്കു​ന്ന അ​ത്യു​ൽ​സാ​ഹം "പേ​ടി​യു​ള്ള​വ​രെ​ല്ലാം എ​ന്‍റെ ചു​റ്റും വ​ന്ന് നി​ൽ​ക്ക​ണ​മെ” എ​ന്നാ​വ​ശ്യ​പ്പെ​ട്ട പ​ഴ​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഓ​ർ​മി​പ്പി​ക്കു​ന്ന​തെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

പു​ന​ർ​ജ​നി പ​ദ്ധ​തി​യു​ടെ പേ​രി​ൽ വി​ദേ​ശ​ത്ത് നി​ന്നും ഫ​ണ്ട് പി​രി​ച്ച​തി​ലെ ക്ര​മ​ക്കേ​ടി​ൽ വി.​ഡി. സ​തീ​ശ​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്ത​ത്. വി​ജി​ല​ൻ​സി​ന്‍റെ ശി​പാ​ർ​ശ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​യി​രു​ന്നു.

ഒ​രു വ​ർ​ഷം മു​മ്പ് മു​ൻ ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത​യാ​ണ് ശി​പാ​ർ​ശ ചെ​യ്ത​ത്. എ​ഫ്‌​സി​ആ​ർ​എ നി​യ​മ​ത്തി​ന്‍റെ ലം​ഘ​നം, സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് അ​നു​മ​തി നേ​ടി​യ ശേ​ഷം വി​ദേ​ശ​ത്ത് പോ​യി ഫ​ണ്ട് സ്വ​രൂ​പി​ച്ച​തും അ​ത് കേ​ര​ള​ത്തി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​ച്ച​തി​ലെ നി​യ​മ​ലം​ഘ​നം എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

 

Kerala

വെ​ള്ളാ​പ്പ​ള്ളി​യെ കാ​റി​ൽ ക​യ​റ്റി​യ​തി​ൽ ഒ​രു തെ​റ്റു​മി​ല്ല; ബി​നോ​യ് വി​ശ്വ​ത്തെ ത​ള്ളി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: പ​മ്പ​യി​ൽ ന​ട​ന്ന അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ കാ​റി​ൽ ക​യ​റ്റി​യ സം​ഭ​വ​ത്തി​ൽ സി​പി​ഐ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​ൽ ക​യ​റ്റി​യ​ത് തെ​റ്റാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. അ​ത് ശ​രി​യാ​യ പ്ര​വ​ർ​ത്തി ത​ന്നെ​യാ​ണെ​ന്നും അ​ങ്ങ​നെ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ക​രു​തു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​തി​ൽ ഒ​രു തെ​റ്റു​മു​ണ്ടെ​ന്ന് താ​ൻ ക​രു​തു​ന്നി​ല്ല. വി​ഷ​യ​ത്തി​ൽ‌ ബി​നോ​യ് വി​ശ്വ​ത്തി​ന് അ​ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ണ്ടാ​കും, പി​ണ​റാ​യി വി​ജ​യ​ന് പി​ണ​റാ​യി വി​ജ​യ​ന്‍റേ​താ​യ നി​ല​പാ​ടും ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

താ​നാ​ണെ​ങ്കി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും വെ​ള്ളാ​പ്പ​ള്ളി​യെ കാ​റി​ൽ ക​യ​റ്റി​ല്ലെ​ന്നാ​യി​രു​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

Kerala

ചതിയൻ ചന്തുവിന്‍റെ തൊപ്പി കൂടുതൽ ചേരുന്നത് വെള്ളാപ്പള്ളിക്ക്: ബിനോയ് വിശ്വം

തിരുവനന്തപുരം: സിപിഐ ചതിയൻ ചന്തുവാണെന്ന എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പരാമർശത്തിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചതിയൻ ചന്തു തൊപ്പി ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നും എൽഡിഎഫിന് മാര്‍ക്കിടാൻ വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയല്ല എൽഡിഎഫ്. വെള്ളാപ്പള്ളിയെ തന്‍റെ കാറിൽ കയറ്റില്ലെന്നും അദ്ദേഹം യഥാര്‍ഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രിയെ ഉന്നമിട്ടുള്ള വിമർശനം സിപിഐയിൽ ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നുമാണ് വെള്ളാപ്പള്ളി നടേശൻ നേരത്തെ വിമർശിച്ചത്. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു.

Kerala

മൂന്നാം വട്ടവും എല്ലാം ശരിയാക്കാൻ എല്‍ഡിഎഫിന്‍റെ കേരള യാത്ര ഫെബ്രുവരി ഒന്നു മുതല്‍

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും ഭരണം ഉറപ്പാക്കാനും എല്‍ഡിഎഫ് മേഖലാ ജാഥ നടത്തും. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്നു ജാഥകളാണ് നടത്തുന്നത്. ഇടതു മുന്നണിയെ നയിക്കുന്ന സിപിഎമ്മും പ്രധാന കക്ഷികളായ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥയ്ക്ക് നേതൃത്വം നല്‍കും.

വടക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മധ്യകേരള ജാഥയുടെ ക്യാപ്റ്റനായി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണി എംപിയും, തെക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും ജാഥ നയിക്കും.

ജാഥയുടെ വൈസ് ക്യാപ്റ്റന്‍മാരെയും മാനേജര്‍മാരെയും ജാഥാംഗങ്ങളെയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും. എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കള്‍ ജാഥയില്‍ അംഗങ്ങളാകും.

എല്‍ഡിഎഫിന്‍റെ സംസ്ഥാന നേതാക്കളായിരിക്കും ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. സമാപന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. കേന്ദ്രത്തിന്‍റെ കേരളത്തോടുള്ള അഗവണനയും സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും നവകേരള പദ്ധതികളുമാണ് ജാഥയിലെ മുഖ്യ വിഷയം.

വടക്കന്‍ മേഖലാ ജാഥ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തും. 60 നിയമസഭാ മണ്ഡലങ്ങളാണ് വടക്കന്‍ മേഖലാ ജാഥയില്‍ ഉള്‍പ്പെടുക. 15 ദിവസമാണ് ജാഥയുടെ പര്യടനം.

തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോകുന്നത്. 47 മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നു പോകും. ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ജാഥയില്‍ 33 മണ്ഡലങ്ങളാണ് ഉള്‍പ്പെടുക.

നിയോജക മണ്ഡലം കേന്ദ്രങ്ങളിലാണ് ജാഥയുടെ സ്വീകരണം. രാവിലെ ഒരു സ്വീകരണവും ഉച്ചകഴിഞ്ഞ് മൂന്ന് സ്വീകരണവും എന്ന രീതിയിലാണ് ജാഥയു പര്യടനം ക്രമീകരിച്ചിരിക്കുന്നത്. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വലിയ പൊതുസമ്മേളനവും റാലിയും ക്രമീകരിക്കും.

കേരള യാത്രയ്ക്കു പുറമേ വീടുകള്‍ കയറിയുള്ള ആശയ സംവാദം സിപിഎം നേതൃത്വത്തില്‍ നടത്തും. ജനുവരി 15 മുതല്‍ 22 വരെയാണ് വീടുകയറ്റം. ജനുവരി അഞ്ചിന് വാര്‍ഡ് തലത്തില്‍ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും നടത്തും. ജനുവരി 12 കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയത്തിനെതിരെ സത്യാഗ്രഹ സമരവും നടത്തും.

Kerala

പോ​ലീ​സ് ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന ധി​ക്കാ​രി​യാ​യ കൗ​ൺ​സി​ല​റാ​ണ് ആ​ർ. ശ്രീ​ലേ​ഖ: ബി​നോ​യ് വി​ശ്വം

തിരുവനന്തപുരം: ഓ​ഫീ​സ് മു​റി വി​വാ​ദ​ത്തി​ൽ ആ​ർ. ശ്രീ​ലേ​ഖ​യെ വി​മ​ർ​ശി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്‌ വി​ശ്വം. ഇ​പ്പോ​ഴും പോ​ലീ​സ് ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന ധി​ക്കാ​രി​യാ​യ കൗ​ൺ​സി​ല​റാ​ണ് ആ​ർ. ശ്രീ​ലേ​ഖ​യെ​ന്നും ബി​ജെ​പി​ക്ക് ചെ​യ്യാ​ൻ എ​ന്തെ​ല്ലാം വേ​റെ​യു​ണ്ടെ​ന്നും ബി​നോ​യ് വി​ശ്വം ചോ​ദി​ച്ചു.

ബി​ജെ​പി​യു​ടെ ഏ​റ്റ​വും നാ​ണം​കെ​ട്ട നീ​ക്ക​മാ​ണി​ത്. ആ​ർ. ശ്രീ​ലേ​ഖ​യു​ടെ നി​ല​പാ​ടി​നെ അ​ഭ്യ​ർ​ഥ​ന, അ​പേ​ക്ഷ എ​ന്ന രീ​തി​യി​ൽ കാ​ണാ​ൻ ക​ഴി​യി​ല്ല. ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് കെ.​എ​സ്. ശ​ബ​രീ​നാ​ഥി​ന്‍റേ​തെ​ന്നും ബി​നോ​യ് വി​ശ്വം വി​മ​ർ​ശി​ച്ചു.

മ​റ്റ​ത്തൂ​ർ വി​ഷ​യം കോ​ൺ​ഗ്ര​സി​നെ ബാ​ധി​ച്ച മാ​റാവ്യാ​ധി​യാ​ണ്. കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ൽ ബി​ജെ​പി​ക്കു വേ​ണ്ടി സം​സാ​രി​ക്കു​ന്ന മൂന്നു പേ​രു​ണ്ട്. ഒ​രാ​ൾ തി​രു​വ​ന​ന്ത​പു​രം എം​പി ശ​ശി ത​രൂ​രാ​ണ്. മ​റ്റ​ത്തൂ​ർ കോ​ൺ​ഗ്ര​സ് ചെ​റി​യ വി​ഷ​യം ആ​യി കാ​ണ​രു​തെ​ന്നും മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പാ​ർ​ട്ടി ഗോ​ഡ്സെ പാ​ർ​ട്ടി​ക്ക് അ​ടി​മ​പ്പെ​ടു​ന്ന​തു ദുഃ​ഖ​ക​ര​മാ​ണെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

നീ​തി​ക്കു​വേ​ണ്ടി​യു​ള്ള സ​മ​രം ഈ ​വി​ധി​യോ​ടെ അ​വ​സാ​നി​ക്കു​ന്നി​ല്ല: ബി​നോ​യ് വി​ശ്വം

കോ​ട്ട​യം: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ ഇ​ന്ന​ത്തെ വി​ധി​യോ​ടെ അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. കോ​ട്ട​യ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നീ​തി​ക്ക് വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം ഇ​നി​യും തു​ട​രും. അ​തി​ജീ​വ​ത ഉ​യ​ർ​ത്തി​യ സ​ത്യ​ത്തി​ന്‍റെ​യും സ്ത്രീ ​സു​ര​ക്ഷ​യു​ടെ​യും പ​താ​ക ഇ​നി ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ സി​നി​മാ​രം​ഗ​ത്തെ കൂ​ടു​ത​ൽ സ്ത്രീ-​പു​രു​ഷ​ന്മാ​ർ രം​ഗ​ത്തു​വ​രും.

അ​തി​ജീ​വ​ത​ക്കും സി​നി​മ​യി​ലെ സ്ത്രീ ​അ​വ​കാ​ശ​ങ്ങ​ളു​ടെ​യും കൂ​ടെ​യാ​യി​രി​ക്കും സി​പി​ഐ എ​ന്നും നി​ല​കൊ​ള്ളു​ക. ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ​യു​ള്ള പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ങ്കി​ൽ അ​വ​ർ​ക്ക് ശ​ക്തി​പ​ക​ർ​ന്ന​വ​ർ ആ​രെ​ന്ന ചോ​ദ്യം ബാ​ക്കി നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പ്പീ​ൽ പോ​കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു. ഈ ​നി​യ​മ പോ​രാ​ട്ട​ത്തി​ലൂ​ടെ കു​റ്റ​വാ​ളി​ക​ളെ ശി​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് കേ​ര​ള ജ​ന​ത വി​ശ്വ​സി​ക്കു​ന്ന​ത്. സി​നി​മ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന ദു​ര​വ​സ്ഥ​ക​ളി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടാ​ൻ അ​തി​ജീ​വി​ത​യു​ടെ പോ​രാ​ട്ട​ത്തി​ലൂ​ടെ ക​ഴി​ഞ്ഞു​വെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി.

Kerala

പാ​താ​ള​ക്കു​ഴി​യി​ലേ​ക്കു വീ​ണ കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കാ​നാവില്ലെന്ന്

പാ​​​ല​​​ക്കാ​​​ട്: പാ​​​താ​​​ള​​​ത്തി​​​ലേ​​​ക്കു സ്വ​​​യം​​​ വീ​​​ണു​​​പോ​​​യ കോ​​​ൺ​​​ഗ്ര​​​സി​​​നെ ഇ​​​നി ആ​​​രു വി​​​ചാ​​​രി​​​ച്ചാ​​​ലും ര​​​ക്ഷി​​​ച്ചെ​​​ടു​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം.

പാ​​​ല​​​ക്കാ​​​ട് പ്ര​​​സ്ക്ല​​​ബ് സം​​​ഘ​​​ടി​​​പ്പി​​​ച്ച മീ​​​റ്റ് ദ് ​​​ലീ​​​ഡേ​​​ഴ്സ് പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. രാ​​​ഹുലിനെ ര​​​ക്ഷി​​​ക്കാ​​​നാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് ഇ​​​ത്ര​​​നാ​​​ള്‍ ശ്ര​​​മി​​​ച്ച​​​തെന്നും അദ്ദേഹം പറഞ്ഞു.

Kerala

ശി​വ​ൻ​കു​ട്ടി പ്ര​കോ​പി​ത​നാ​കാ​ൻ കാ​ര​ണം അ​റി​യി​ല്ല; പ്ര​കോ​പ​നം ഉ​ണ്ടാ​ക്കാ​ൻ താ​നി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം

 തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​കോ​പി​ത​നാ​കാ​ൻ എ​ന്താ​ണ് കാ​ര​ണ​മെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. പ്ര​കോ​പ​നം ഉ​ണ്ടാ​ക്കാ​നോ പ്ര​കോ​പി​ത​നാ​ക്കാ​നോ താ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്എ​സ്കെ ഫ​ണ്ട് കി​ട്ടാ​തി​രു​ന്നാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ത​നി​ക്കി​ല്ലെ​ന്ന് ശി​വ​ൻ​കു​ട്ടി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ബി​നോ​യ് വി​ശ്വം.

പി​എം ശ്രീ​യെ പ​റ്റി ശി​വ​ൻ​കു​ട്ടി​യെ പ​ഠി​പ്പി​ക്കാ​ൻ താ​ൻ ആ​ള​ല്ല. പി​എം ശ്രീ​യെ സം​ബ​ന്ധി​ച്ചു​ള്ള ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യം ശി​വ​ൻ​കു​ട്ടി​യെ പ​ഠി​പ്പി​ക്കാ​ൻ ത​ന്നെ​ക്കാ​ളും അ​വ​കാ​ശ​മു​ള്ള​ത് എം.​എ. ബേ​ബി​ക്കും എം.​വി. ഗോ​വി​ന്ദ​നു​മാ​ണ്. അ​വ​ർ പ​ഠി​പ്പി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​എം ശ്രീ​യി​ലൂ​ടെ ആ​ർ​എ​സ്എ​സി​ന്‍റെ വി​ദ്യാ​ഭ്യാ​സ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​നു​ള്ള നീ​ക്കം, അ​തി​നെ​പ്പ​റ്റി​യു​ള്ള ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ശ​രി​യെ​ന്താ​ണെ​ന്ന് താ​ൻ പ​ഠി​പ്പി​ക്കു​ന്നി​ല്ല. അ​ത് പ​ഠി​പ്പി​ക്കാ​ൻ സി​പി​എ​മ്മി​ന്‍റെ നേ​താ​ക്ക​ന്മാ​രു​ണ്ട്.

പി​എം ശ്രീ​യും എ​സ്എ​സ്കെ​യും ര​ണ്ടും ഒ​ന്ന​ല്ല. ര​ണ്ടും കൂ​ട്ടി​ക്ക​ല​ർ​ത്തു​ന്ന​ത് ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ​മാ​ണ്. അ​ത​ല്ല എ​ൽ​ഡി​എ​ഫ് രാ​ഷ്ട്രീ​യം. എ​സ്എ​സ്കെ ഫ​ണ്ട് ല​ഭി​ക്കാ​ൻ ന​മു​ക്ക് അ​വ​കാ​ശ​മു​ണ്ട്. എ​സ്എ​സ്കെ ഫ​ണ്ട് ത​ട്ടി​പ​റി​ക്കാ​ൻ കേ​ന്ദ്രം ശ്ര​മി​ച്ചാ​ൽ അ​തി​നെ ഇ​ട​തു​പ​ക്ഷം നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും എ​തി​ർ​ക്കു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

പി​എം ശ്രീ​യെ സം​ബ​ന്ധി​ച്ച ജ​യ​പ​രാ​ജ​യം അ​ള​ക്കാ​ൻ സി​പി​ഐ ഇ​ല്ല. ഇ​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്നാ​ണ് താ​ൻ നേ​ര​ത്തെ ത​ന്നെ പ​റ​ഞ്ഞി​രു​ന്ന​ത്. ഈ ​ക​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ കാ​ര്യ​വും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വി​ജ​യ​മാ​ണ്.

എ​ൽ​ഡി​എ​ഫ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നോ അ​ടി​ത്ത​റ​യ്ക്കോ ഭം​ഗം വ​രു​ന്ന​ത് ഒ​ന്നും ചെ​യ്യി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​എം ശ്രീ: ​മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​ന്നു​വെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​ന്നു​വെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ട​തു​മു​ന്ന​ണി തീ​രു​മാ​ന​മാ​ണ് ന​ട​പ്പാ​ക്കി​യ​ത്. എ​സ്എ​സ്കെ ഫ​ണ്ട് കേ​ര​ള​ത്തി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

സി​പി​ഐ​യു​ടെ സ​മ്മ​ർ​ദ​ത്തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ത്ത​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ മ​ന്ത്രി​മാ​ർ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ത്ത​യ​ച്ച​ത്.

പി​എം ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടെ​ന്നും സം​സ്ഥാ​നം ഉ​പ​സ​മി​തി​യെ വ​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ വാ​ക്കാ​ൽ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Kerala

പി​എം​ ശ്രീ പ​ദ്ധ​തി​യി​ലെ ക​ത്ത്: പിന്മാറ​രു​തെ​ന്ന് സി​പി​ഐ; തീ​രു​മാ​നം മാ​റി​ല്ലെ​ന്നു സി​പി​എം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പി​​​​എം ​ശ്രീ ​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ​​​നി​​​​ന്നു പിന്മാറു​​​​ന്നു​​​​വെ​​​​ന്നു കാ​​​​ണി​​​​ച്ച് കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ത്ത് ​ന​​​​ൽ​​​​കാ​​​​നു​​​​ള്ള മ​​​​ന്ത്രി​​​​സ​​​​ഭാ​​​തീ​​​​രു​​​​മാ​​​​നം വൈ​​​​കു​​​​ന്ന​​​​തി​​​​ൽ അ​​​​തൃ​​​​പ്തി അ​​​​റി​​​​യി​​​​ച്ച് സി​​​​പി​​​​ഐ.

മ​​​​ന്ത്രി​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത് ഒ​​​​രാ​​​​ഴ്ച ക​​​​ഴി​​​​ഞ്ഞി​​​​ട്ടും ക​​​​ത്ത് ന​​​​ൽ​​​​കാ​​​​ത്ത​​​​തി​​​​ൽ സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി.​ ഗോ​​​​വി​​​​ന്ദ​​​​നെ വി​​​​ളി​​​​ച്ചു പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം അ​​​​റി​​​​യി​​​​ച്ചു.

എ​​​​ന്നാ​​​​ൽ ക​​​​ത്ത​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​ൽ വ​​​​ന്നി​​​​ട്ടു​​​​ള്ള കാ​​​​ല​​​​താ​​​​മ​​​​സ​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ചു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​മെ​​​​ന്നും നി​​​​ല​​​​പാ​​​​ടി​​​​ൽ ഒ​​​​രു മാ​​​​റ്റ​​​​വും വ​​​​രു​​​​ത്തി​​​​ല്ലെ​​​​ന്നും ഗോ​​​​വി​​​​ന്ദ​​​​ൻ ബി​​​​നോ​​​​യി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ​​​ത്ത​​​ന്നെ ക​​​​ത്ത് കേ​​​​ന്ദ്ര​​​​ത്തി​​​​നു ന​​​​ൽ​​​​കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ​​​ത​​​​ല​​​​ത്തി​​​​ൽ ശ്ര​​​​മം തു​​​​ട​​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

Kerala

വ​ഴ​ങ്ങി പി​ണ​റാ​യി; വിജയൻ ബിനോയ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ടും ആ​​​ലോ​​​ചി​​​ക്കാ​​​തെ ച​​​ർ​​​ച്ച ചെ​​​യ്യാ​​​തെ പി​​​എം​​​ ശ്രീ പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പി​​​ട്ട മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ഒ​​​ടു​​​വി​​​ൽ സി​​​പി​​​ഐ​​​യ്ക്കു മു​​​ന്നി​​​ൽ ത​​​ല​​​കു​​​നി​​​ക്കേ​​​ണ്ടിവ​​​ന്നു. പാ​​​ർ​​​ട്ടി​​​യും ഭ​​​ര​​​ണ​​​വും സ്വ​​​ന്തം നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കി മു​​​ന്നോ​​​ട്ടു​​​ പോ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​താ​​​ദ്യ​​​മാ​​​യി സി​​​പി​​​ഐ​​​ക്കു മു​​​ന്നി​​​ൽ വ​​​ഴ​​​ങ്ങി. ആ​​​ദ്യം പാ​​​ർ​​​ട്ടി​​​യി​​​ലെ മ​​​ന്ത്രി​​​യെ​​​പ്പോ​​​ലും ഇ​​​രുട്ടി​​​ൽ നി​​​ർ​​​ത്തി പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പി​​​ടാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ സ്വ​​​ന്തം ഓ​​​ഫീ​​​സ് വ​​​ഴി​​​യാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യ​​​ത്.

സി​​​പി​​​എം നേ​​​തൃ​​​ത്വം പോ​​​ലും അ​​​റി​​​ഞ്ഞ​​​തു പ​​​ദ്ധ​​​തി​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ ഒ​​​പ്പി​​​ട്ട​​​ശേ​​​ഷ​​​മാ​​​ണ്. സി​​​പി​​​എ​​​മ്മി​​​നും സി​​​പി​​​ഐ​​​യു​​​ടെ നി​​​ല​​​പാ​​​ടു​​​ത​​​ന്നെ​​​യാ​​​ണെ​​​ന്ന എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ന്‍റെ ഒ​​​ളി​​​യ​​​ന്പും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​യി​​​ലെ അ​​​സം​​​തൃ​​​പ്തി വ്യ​​​ക്ത​​​മാ​​​ക്കുന്നതാ​​​യി​​​രു​​​ന്നു. മ​​​റ്റു വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലേ​​​തു​​​പോ​​​ലെ സി​​​പി​​​ഐ​​​യെ ഇ​​​തി​​​ലും ഒ​​​തു​​​ക്കി​​​പ്പോ​​​കാ​​​മെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മോ​​​ഹ​​​മാ​​​ണു ന​​​ട​​​ക്കാ​​​തെ പോ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ജ​​​യി​​​ച്ച​​​താ​​​ക​​​ട്ടെ സി​​​പി​​​ഐ​​​യും സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വ​​​വും.

പി​​​എം ​​​ശ്രീ പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പി​​​ട്ട സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​നെ പ​​​ര​​​സ്യ​​​മാ​​​യാ​​​ണു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം എ​​​തി​​​ർ​​​ത്ത​​​ത്. “എ​​​ന്തൊ​​​രു സ​​​ർ​​​ക്കാ​​​രി​​​ണി​​​ത്. സി​​​പി​​​ഐ​​​യെ ഇ​​​രു​​​ട്ടി​​​ൽ നി​​​ർ​​​ത്തി. ഇ​​​ട​​​തു​​​പ​​​ക്ഷ ന​​​യ​​​ത്തി​​​ൽനി​​​ന്നു​​​ള്ള ശ​​​ക്ത​​​മാ​​​യ വ്യ​​​തി​​​യാ​​​നം”. എന്നി​​​ങ്ങ​​​നെ ക​​​ടു​​​ത്ത പ്ര​​​യോ​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു ബി​​​നോ​​​യിയു​​​ടെ ഭാ​​​ഗ​​​ത്തുനി​​​ന്നുമുണ്ടാ​​​യ​​​ത്.

സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​രെ അ​​​റി​​​യി​​​ക്കാ​​​തെ, ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യാ​​​തെ ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യെ ര​​​ഹ​​​സ്യ​​​മാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ൽ പ​​​റ​​​ഞ്ഞ​​​യ​​​ച്ച് ആ​​​ർ​​​എ​​​സ്എ​​​സ് വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പി​​​ട്ട​​​തി​​​നു പി​​​ന്നി​​​ൽ അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ എ​​​ന്തോ ഉ​​​ണ്ടെ​​​ന്നു ബി​​​നോ​​​യ് വി​​​ശ്വം പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി പ​​​റ​​​ഞ്ഞ​​​ത് സി​​​പി​​​എ​​​മ്മി​​​നെ​​​യും സ​​​ർ​​​ക്കാ​​​രിനെ​​​യും വ​​​ല്ലാ​​​തെ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ക്കിയിരുന്നു. മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽനി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​നകൂ​​​ടി ന​​​ൽ​​​കി​​​യ​​​തോ​​​ടെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി വ​​​ല്ലാ​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി. സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വും ബി​​​നോ​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​നൊ​​​പ്പം ഉറച്ചുനി​​​ന്നു.

ഒ​​​രു​​​ത​​​ര​​​ത്തി​​​ലും പാ​​​ർ​​​ട്ടി പി​​​ന്നോ​​​ട്ടു​​​ പോ​​​ക​​​രു​​​തെ​​​ന്നു സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ലും നി​​​ർ​​​ദേ​​​ശി​​​ച്ച​​​തോ​​​ടെ തു​​​ട​​​ർ​​​ന്നെ​​​ല്ലാം സി​​​പി​​​ഐ​​​യു​​​ടെ വ​​​ഴി​​​ക്കു വ​​​ന്നു. ബേ​​​ബി​​​യും ഗോ​​​വി​​​ന്ദ​​​നും പി​​​ണ​​​റാ​​​യി​​​യും ബി​​​നോ​​​യ് വി​​​ശ്വ​​​വു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഒ​​​ത്തു​​​തീ​​​ർ​​​പ്പു ച​​​ർ​​​ച്ച​​​ക​​​ൾ ഫ​​​ലി​​​ച്ചി​​​ല്ല. പ​​​ദ്ധ​​​തി​​​യി​​​ൽനി​​​ന്നു പി​​​ന്മാ​​​റി​​​യ​​​ല്ലാ​​​തെ​​​യു​​​ള്ള ഒ​​​രു ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​നും സി​​​പി​​​ഐ​​​യി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ ബി​​​നോ​​​യ്, ഇ​​​ട​​​തു​​​ന​​​യം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള ഏ​​​ജ​​​ൻ​​​സി ത​​​ന്നെ​​​യാ​​​ണ് ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​രെ​​​ന്നു സി​​​പി​​​എ​​​മ്മി​​​നെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തെ ഇ​​​ട​​​തു​​​ഭ​​​ര​​​ണ​​​ത്തി​​​ൽ പ​​​ല വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും സി​​​പി​​​എ​​​മ്മി​​​ന്‍റെ ഇം​​​ഗി​​​ത​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ചു സി​​​പി​​​ഐ​​​ക്കു മു​​​ന്നോ​​​ട്ടു പോ​​​കേ​​​ണ്ടിവ​​​ന്നി​​​ട്ടു​​​ണ്ട്. അ​​​പ്പോ​​​ഴെ​​​ല്ലാം സി​​​പി​​​ഐ നേ​​​തൃ​​​ത്വം ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കാ​​​റു​​​ണ്ട്. എ​​​ന്നാ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​നി​​​ൽ​​​പ്പു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളി​​​ൽനി​​​ന്നെ​​​ല്ലാം പി​​​ൻ​​​വ​​​ലി​​​യു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു സി​​​പി​​​ഐ നേ​​​തൃ​​​ത്വം സ്വീ​​​ക​​​രി​​​ച്ചു​​​പോ​​​ന്ന​​​ത്.

പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ മാ​​​വോ​​​യി​​​സ്റ്റ് വേ​​​ട്ട​​​യ്ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ച്ചു. സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന സീ​​​താ​​​റാം യെ​​​ച്ചൂ​​​രി​​​യു​​​ടെ പി​​​ന്തു​​​ണ​​​യും ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ കാ​​​ന​​​ത്തി​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു. സ​​​ർ​​​ക്കാ​​​ർ തി​​​രു​​​ത്തി. പി​​​ന്നീ​​​ടു കാ​​​ന​​​ത്തി​​​ന്‍റെ മ​​​ര​​​ണ​​​ശേ​​​ഷം ബി​​​നോ​​​യ് വി​​​ശ്വം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി. ഭൂ​​​ഗ​​​ർ​​​ഭ​​​ജ​​​ലം ചൂ​​​ഷ​​​ണം ചെ​​​യ്തു പാ​​​ല​​​ക്കാ​​​ട് ബ്രൂ​​​വ​​​റി സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ നീ​​​ക്ക​​​ത്തി​​​നെ​​​തിരേ ബി​​​നോ​​​യ് വി​​​ശ്വം പ​​​ര​​​സ്യ​​​മാ​​​യി രം​​​ഗ​​​ത്തു​​​വ​​​ന്നു. എ​​​ന്നാ​​​ൽ സ​​​ർ​​​ക്കാ​​​ർ പി​​​ന്നോ​​​ട്ടു​​​ പോ​​​യി​​​ല്ല.

തൃ​​​ശൂ​​​ർ​​​ പൂ​​​രം ക​​​ല​​​ക്കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം കേ​​​ട്ട എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ.​​​ അ​​​ജി​​​ത്കു​​​മാ​​​റി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും സ​​​ർ​​​ക്കാ​​​ർ അ​​​ന​​​ങ്ങി​​​യി​​​ല്ല. സ്ത്രീവി​​​ഷ​​​യ​​​ത്തി​​​ൽ ആ​​​രോ​​​പ​​​ണവി​​​ധേ​​​യ​​​നാ​​​യ സി​​​പി​​​എം എം​​​എ​​​ൽ​​​എ മു​​​കേ​​​ഷി​​​നെ രാ​​​ജി​​​വ​​​യ്പി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തും കേ​​​ട്ടി​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല ബി​​​നോ​​​യ് വി​​​ശ്വം രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മി​​​നി​​​റ്റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ ത​​​ന്നെ മു​​​കേ​​​ഷ് രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ൽ പ​​​റ​​​ഞ്ഞു.

പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി സി​​​പി​​​എ​​​മ്മി​​​നു വ​​​ഴ​​​ങ്ങി നി​​​ൽ​​​ക്കു​​​ന്നുവെ​​​ന്ന വ​​​ലി​​​യ ആ​​​ക്ഷേ​​​പം സി​​​പി​​​ഐ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​യി. ബി​​​നോ​​​യ് വെ​​​ളി​​​യം ഭാ​​​ർ​​​ഗ​​​വ​​​നെ​​​യും സി.​​​കെ.​​​ ച​​​ന്ദ്ര​​​പ്പ​​​നെയും ക​​​ണ്ടു​​​പ​​​ഠി​​​ക്ക​​​ണ​​​മെ​​​ന്നു​​​വ​​​രെ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​റ​​​ഞ്ഞു. ത​​​നി​​​ക്കു താ​​​നാ​​​കാ​​​നേ ക​​​ഴി​​​യൂ​​​ എ​​​ന്നു മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​ക്കു വീണു​​​കി​​​ട്ടി​​​യ ആ​​​യു​​​ധം പോ​​​ലെ​​​യാ​​​ണു പി​​​എം ​​​ശ്രീ പ​​​ദ്ധ​​​തി വ​​​ന്നു ഭ​​​വി​​​ച്ച​​​ത്. കി​​​ട്ടി​​​യ അ​​​വ​​​സ​​​രം ഭം​​​ഗി​​​യാ​​​യി ബി​​​നോ​​​യ് വി​​​ശ്വം ഉ​​​പ​​​യോ​​​ഗി​​​ക്കുക‍യും ചെയ്തു.

പാ​​​ർ​​​ട്ടി മ​​​ന്ത്രി​​​മാ​​​രും നേ​​​താ​​​ക്ക​​​ളും ശ​​​ക്ത​​​മാ​​​യ പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യ​​​തോ​​​ടെ ബി​​​നോ​​​യ് വി​​​ശ്വം പി​​​എം ​​​ശ്രീ​​​യി​​​ൽ ആ​​​ളി​​​ക്ക​​​ത്തി. ഇ​​​ട​​​തു​​​ന​​​യ​​​ത്തി​​​ൽനി​​​ന്നും അ​​​ണു​​​വിട വ്യ​​​തി​​​ച​​​ലി​​​ക്കി​​​ല്ലെ​​​ന്ന സി​​​പി​​​ഐ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​നു മു​​​ന്നി​​​ൽ സി​​​പി​​​എ​​​മ്മി​​​നു മാ​​​ത്ര​​​മ​​​ല്ല, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും തോ​​​ൽ​​​വി സ​​​മ്മ​​​തി​​​ക്കേ​​​ണ്ടി വ​​​ന്നു. ഒ​​​ടു​​​വി​​​ൽ ഇ​​​ന്ന​​​ല​​​ത്തെ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം വ​​​ന്പ​​​ൻ ക്ഷേ​​​മ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യാ​​​ണു നി​​​ല​​​വി​​​ലെ പ്ര​​​തി​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യം ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള ശ്ര​​​മം മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യ​​​ത്.

Kerala

ബി​നോ​യ് വി​ശ്വ​ത്തെ ഫോ​ണി​ല്‍ വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഇ​ട​ഞ്ഞ് നി​ല്‍​ക്കു​ന്ന സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​ന്‍ നീക്കവുമായി മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി നേരിട്ട് ബി​നോ​യ് വി​ശ്വ​ത്തെ ഫോ​ണി​ല്‍ വി​ളി​ച്ചു. പി ​എം ശ്രീ​യി​ല്‍ ക​രാ​റി​ല്‍ നി​ന്ന് പി​ന്നോ​ട്ട് പോ​കു​ക പ്ര​യാ​സ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

ബി​നോ​യ് വി​ശ്വ​വു​മാ​യു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഫ​ണ്ട് പ്ര​ധാ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​താ​യും വി​വ​ര​മു​ണ്ട്. ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി​യോ​ടും ബി​നോ​യ് വി​ശ്വം എ​തി​ര്‍​പ്പ് ആ​വ​ര്‍​ത്തി​ച്ചു​വെ​ന്നാ​ണ് വി​വ​രം. ഒ​പ്പി​ട്ട​ത് ശ​രി​യാ​യി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ചു. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വി​ന് മു​ന്‍​പ് മു​ഖ്യ​മ​ന്ത്രി സി​പി​ഐ നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചേ​ക്കു​മെ​ന്ന് നേ​ര​ത്തെ വി​വ​ര​മു​ണ്ടാ​യി​രു​ന്നു. ബി​നോ​യ് വി​ശ്വ​വും മു​ഖ്യ​മ​ന്ത്രി​യും ഇ​ന്ന് ഒ​രേ വേ​ദി​യി​ലെ​ത്തു​ന്നു​ണ്ട്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും വി​വാ​ദം ച​ര്‍​ച്ച ചെ​യ്യും. അ​വ​യ്‌​ല​ബി​ള്‍ പി​ബി​യും ഇ​ന്ന് ചേ​രും.

Kerala

പി​എം ശ്രീ​യി​ൽ​നി​ന്ന് പി​ൻ​മാ​റ​ണമെ​ന്ന് ബി​നോ​യ് വി​ശ്വം; എ​ല്ലാ പ്ര​ശ്ന​വും തീ​രു​മെ​ന്ന് ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​വി​വാ​ദ​ത്തി​നി​ടെ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

സി​പി​ഐ ആ​സ്ഥാ​ന​ത്താ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. എ​ല്ലാ പ്ര​ശ്ന​വും തീ​രു​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ശി​വ​ൻ​കു​ട്ടി മാധ്യമങ്ങളോട് പ​റ​ഞ്ഞു. ച​ർ​ച്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ​നി​ന്നും കേ​ര​ളം പി​ൻ​മാ​റ​ണ​മെ​ന്ന് ബി​നോ​യ് വി​ശ്വം ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ക​രാ​റി​ൽ ഒ​പ്പി​ട്ട​തി​ൽ ക​ടു​ത്ത എ​തി​ർ​പ്പും ബി​നോ​യ് വി​ശ്വം ശി​വ​ൻ​കു​ട്ടി​യെ അ​റി​യി​ച്ചു.

മു​ന്ന​ണി മ​ര്യാ​ദ​ക​ൾ ലം​ഘി​ച്ചു. മ​ന്ത്രി​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യാ​തെ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ച ന​ട​പ​ടി ശ​രി​യാ​യി​ല്ല. ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഇ​ങ്ങ​നെ​യ​ല്ല തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്.

ഇ​ത് പെ​ട്ട​ന്നു​വ​ന്ന പ​ദ്ധ​തി​യ​ല്ല. സി​പി​എ​മ്മും സി​പി​ഐ​യും വ​ർ​ഷ​ങ്ങ​ളാ​യി എ​തി​ർ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ണ്ട് ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം മ​ന്ത്രി​യെ അ​റി​യി​ച്ചു.

Kerala

ഇടതുമുന്നണി ശൈലി ഇതല്ല: സിപിഐ

തി​രു​വ​ന​ന്ത​പു​രം: ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ൽ സി​​പി​​ഐ​​യു​​ടെ പ്രാ​​ധാ​​ന്യം എ​​ടു​​ത്തു​​പ​​റ​​ഞ്ഞാ​​ണ് ബി​​നോ​​യ് വി​​ശ്വം ഇ​​ന്ന​​ലെ വാ​ർ​ത്താ​​സ​​മ്മേ​​ള​​നം ന​​ട​​ത്തി​​യ​​ത്. പി​​എം ശ്രീ​​യെ​​ക്കു​​റി​​ച്ച് ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​കു​​ന്നേ​​ര​​മാ​​ണു നാ​​മെ​​ല്ലാ​​വ​​രും അ​​റി​​യു​​ന്ന​​ത്.

വാ​​ർ​​ത്ത​​ക​​ള​​ല്ലാ​​തെ പി​​എം ശ്രീ​​യെ​​ക്കു​​റി​​ച്ചു​​ള്ള എം​​ഒ​​യു എ​​ന്താ​​ണെ​​ന്നോ ഇ​​തി​​ൽ ഒ​​പ്പി​​ടു​​മ്പോ​​ൾ കേ​​ര​​ള​​ത്തി​​നു കി​​ട്ടി​​യ വാ​​ഗ്ദാ​​ന​​മെ​​ന്താ​​ണെ​​ന്നോ ഉ​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ സി​​പി​​ഐ ഇ​​രു​​ട്ടി​​ലാ​​ണ്.

ന​​യ​​പ​​ര​​മാ​​യ വി​​ഷ​​യ​​മാ​​യ​​തി​​നാ​​ൽ പി​​എം​​ശ്രീ മ​​ന്ത്രി​​സ​​ഭ ച​​ർ​​ച്ച ചെ​​യ്യാ​​തെ മാ​​റ്റി​​വ​​ച്ച വി​​ഷ​​യ​​മാ​​ണ്.ഈ ​വി​​ഷ​​യം പി​​ന്നീ​​ടൊ​​രി​​ക്ക​​ലും മ​​ന്ത്രി​​സ​​ഭ​​യി​​ൽ ച​​ർ​​ച്ച​​യി​​ൽ വ​​ന്നി​​ട്ടി​​ല്ല. ഇ​​ട​​തു​​മു​​ന്ന​​ണി​​യു​​ടെ ശൈ​​ലി ഇ​​ത​​ല്ല.

പി​​എം ശ്രീ ​​എ​​ൻ​​ഇ​​പി​​യു​​ടെ ഷോ​​ക്കേ​​സാ​​ണെ​​ന്നാ​​ണു മ​​ന​​സി​​ലാ​​യ​​ത്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ എ​​ല്ലാ ഇ​​ട​​തു​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ​ക്കും ആ​​ശ​​ങ്ക​​യു​​ണ്ട്.

അ​​സ്വാ​​ഭാ​​വി​​ക​​മാ​​യ തി​​ര​​ക്കോ​​ട് കൂ​​ടി മ​​ന്ത്രി​​സ​​ഭ​​യി​​ലോ ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ലോ ഒ​​രു വാ​​ക്കു പോ​​ലും പ​​റ​​യാ​​തെ ഉ​​ദ്യോ​​ഗ​​സ്ഥ ഡ​​ൽ​​ഹി​​യി​​ൽ ലാ​​ൻ​ഡ് ​ചെ​​യ്ത് ഒ​​പ്പി​​ടു​​ന്നു. പി​​റ്റേ​​ദി​​വ​​സം അ​​തി​​നെ ബി​​ജെ​​പി​​യും ആ​ർ​എ​സ്എ​സും എ​​ബി​​വി​​പി​​യും പു​​ക​​ഴ്ത്തു​​ന്നു. അ​​തു​​കൊ​​ണ്ടാ​​ണ് ച​​ർ​​ച്ച​ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.

Kerala

പി​എം ശ്രീ: ​സി​പി​ഐ​യെ ഇ​രു​ട്ടി​ൽ നി​ർ​ത്തി തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. എ​ല്‍​ഡി​എ​ഫ് തീ​രു​മാ​നം ആ​രോ​ടും ച​ര്‍​ച്ച ചെ​യ്യാ​തെ​യാ​ണെ​ന്ന് ബി​നോ​യ് വി​ശ്വം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫി​ന്‍റെ ശൈ​ലി ഇ​ത​ല്ല. ഇ​താ​ക​രു​ത് എ​ല്‍​ഡി​എ​ഫി​ന്‍റെ ശൈ​ലി​യെ​ന്നും മു​ന്ന​ണി മ​ര്യാ​ദ​യു​ടെ ലം​ഘ​ന​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് എ​ല്‍​ഡി​എ​ഫി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ക്കാ​ത്ത​താ​ണ്.

സി​പി​ഐ​യെ ഇ​രു​ട്ടി​ൽ നി​ര്‍​ത്തി തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കി​ല്ല. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വ​ഴി​യ​ല്ല, തി​രു​ത്ത​പ്പെ​ട​ണ​മെ​ന്നും ബി​നോ​യ് വി​ശ്വം ചൂ​ണ്ടി​ക്കാ​ട്ടി.

ഗൗ​ര​വ​മാ​യ വി​ഷ​യ​ത്തി​ൽ എം​ഒ​യു ഒ​പ്പി​ടു​മ്പോ​ൾ ഘ​ട​ക പാ​ർ​ട്ടി​ക​ളെ അ​റി​യി​ക്കാ​ത്ത​തി​ലെ രാ​ഷ്ട്രീ​യ യു​ക്തി മ​ന​സി​ലാ​കു​ന്നി​ല്ല. മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​ർ​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​റി​വി​ല്ലാ​യി​രു​ന്നു. ര​ണ്ട് ത​വ​ണ മ​ന്ത്രി​സ​ഭ​യി​ൽ വ​ന്നു, ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​ന് മാ​റ്റി വ​ച്ച വി​ഷ​യം ആ​ണി​ത്. പി​ന്നീ​ട് ഒ​രി​ക്ക​ലും എ​ൽ​ഡി​എ​ഫി​ൽ ച​ർ​ച്ച​ക്ക് വ​ന്നി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി.

ഒ​പ്പി​ട്ട​ത് വാ​ർ​ത്ത ക​ണ്ട​പ്പോ​ള്‍ അ​ന്വേ​ഷി​ച്ചു, വാ​ർ​ത്ത ശ​രി​യാ​ണെ​ന്ന് മ​ന​സി​ലാ​യി. കേ​ൾ​ക്കു​ന്ന വാ​ർ​ത്ത ശ​രി​യെ​ങ്കി​ൽ മു​ന്ന​ണി മ​ര്യാ​ദ​യു​ടെ ലം​ഘ​നം എ​ന്ന് ഇ​ന്ന​ലെ പ​റ​ഞ്ഞു. മു​ന്ന​ണി മ​ര്യാ​ദ​യു​ടെ ലം​ഘ​നം ത​ന്നെ​യെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്നു​വെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഇ​ന്ത്യ​യ്‌​ക്ക് പ​രി​ചി​ത​മ​ല്ലാ​ത്ത ഏ​തോ ഒ​രു സ്ത്രീ​യു​ടെ ചി​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: ഭാ​ര​താം​ബ ചിത്രവി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​ന്ത്യ​യ്‌​ക്ക് പ​രി​ചി​ത​മ​ല്ലാ​ത്ത ഏ​തോ ഒ​രു സ്ത്രീ​യു​ടെ ചി​ത്ര​മാ​ണ് ഇ​ന്ത്യ​യെ​ന്നും അ​താ​ണ് ഭാ​ര​ത മാ​താ​വെ​ന്നും പ​റ​യു​ന്ന​ത് എ​ത്ര​ത്തോ​ളം അ​നു​ചി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ​വ​ർ​ണ​റെ നി​യ​ന്ത്രി​ക്കേ​ണ്ട സ​മ​യം ക​ഴി​ഞ്ഞു. രാ​ജ്ഭ​വ​നെ ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​മാ​ക്കാ​നാ​ണ് ശ്ര​മം. ദേ​ശീ​യ ബിം​ബ​ങ്ങ​ളെ കു​റി​ച്ചും പ്ര​തീ​ക​ങ്ങ​ളെ കു​റി​ച്ചും ഗ​വ​ർ​ണ​ർ മ​ന​സി​ലാ​ക്ക​ണം.

രാ​ജ്ഭ​വ​നി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ലൊ​ന്നും ഇ​ന്ത്യ​യു​ടേ​ത് അ​ല്ലാ​ത്ത​തൊ​ന്നും കാ​ണി​ക്കാ​ൻ പാ​ടി​ല്ല. നി​യ​മ​പ​ര​മാ​യി അ​ത് തെ​റ്റാ​ണ്. വി​ചാ​ര​ധാ​ര​യാ​ണോ ഭ​ര​ണ​ഘ​ട​ന​യാ​ണോ വാ​ഴി​കാ​ട്ടി​യാ​കേ​ണ്ട​തെ​ന്ന് ഗ​വ​ർ​ണ​ർ തീ​രു​മാ​നി​ക്ക​ണ​മെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ച​ര്‍​ച്ച ചെ​യ്യേ​ണ്ട​ത് 50 വ​ര്‍​ഷം മു​മ്പു​ള്ള കാ​ര്യ​മ​ല്ല, ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ നോ ​ക​മ​ന്‍റ്സ്: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​എ​സ്എ​സ് ബ​ന്ധം സം​ബ​ന്ധി​ച്ച എം.​വി.​ഗോ​വി​ന്ദ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ​രോ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​ഐ. 50 വ​ര്‍​ഷം മു​മ്പു​ള്ള കാ​ര്യ​മ​ല്ല, വ​ര്‍​ത്ത​മാ​ന​കാ​ല രാ​ഷ്ട്രീ​യ​മാ​ണ് ച​ര്‍​ച്ച ചെ​യ്യേ​ണ്ട​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പു​ള്ള പ​ഴ​യ കാ​ര്യം പ​റ​ഞ്ഞ് ത​ര്‍​ക്കി​ക്കാ​ന്‍ താ​നി​ല്ല. എ​ന്ത് കാ​ര്യം എ​പ്പോ​ള്‍ എ​ങ്ങ​നെ പ​റ​യ​ണ​മെ​ന്ന വ്യ​ക്ത​ത സി​പി​ഐ​ക്ക് ഉ​ണ്ട്.

എ​ല്‍​ഡി​എ​ഫ് ഇ​പ്പോ​ള്‍ ഉ​ള്ള​ത് വ​ര്‍​ത്ത​മാ​ന​കാ​ല​ത്താ​ണ്. വ​ര്‍​ത്ത​മാ​ന ഇ​ന്ത്യ​യ്ക്കും വ​ര്‍​ത്ത​മാ​ന കേ​ര​ള​ത്തി​നും വേ​ണ്ട രാ​ഷ്ട്രീ​യ​മാ​ണ് എ​ല്‍​ഡി​എ​ഫ് ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. വ​ര്‍​ത്ത​മാ​ന​ത്തി​ലൂ​ന്നി ഭാ​വി​യി​ലേ​ക്കാ​ണ് എ​ല്‍​ഡി​എ​ഫ് പോ​കു​ന്ന​ത്.

ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന അ​ന​വ​സ​ര​ത്തി​ലാ​ണോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് നോ ​ക​മ​ന്‍റ്സ് എ​ന്നാ​യി​രു​ന്നു ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ മ​റു​പ​ടി.

Latest News

Up